Get Updates
Get notified of breaking news, exclusive insights, and must-see stories!

വിയോജിപ്പുകളെ അഭിമുഖീകരിക്കാന്‍ തയ്യാര്‍

ആഗ്ര: ജമ്മു കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയ്ക്കുള്ള വിയോജിപ്പുകളെ അഭിമുഖീകരിച്ച് മുന്നോട്ടുപോവാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ചട്ടക്കൂട് രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ചട്ടക്കൂടിനകത്ത് അതിര്‍ത്തിയിലൂടെയുള്ള ഭീകരവാദത്തെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തെയും അക്രമത്തെയും നേരിടാന്‍ ഇന്ത്യയ്ക്ക് ശക്തിയില്ലെന്ന് ആരും കരുതേണ്ടതില്ല. അതേ സമയം പരസ്പരസഹകരണം വളര്‍ത്താനും കശ്മീര്‍ അടക്കമുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും ധാരണയും വിശ്വാസവും സൃഷ്ടിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യാ-പാക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു വാജ്പേയി.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നിലപാടിനെതിരെ വാജ്പേയി വിമര്‍ശനമുയര്‍ത്തുകയും ചെയ്തു. 1993ലെ മുംബൈ ബോംബ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ അഭയം നല്‍കിയിരിക്കുകയാണെന്ന് വാജ്പേയി കുറ്റപ്പെടുത്തി. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയ തീവ്രവാദികളെ അറസ്റ് ചെയ്യാനും ഇന്ത്യയ്ക്ക് കൈമാറാനും വാജ്പേയി ആവശ്യപ്പെട്ടു. വിമാനറാഞ്ചലിന് നേതൃത്വം നല്കിയ അസര്‍ മസൂദ് ഇപ്പോള്‍ കശ്മീരിലെ ജെയ്ഷ് -എ- മുഹമ്മദ് എന്ന ഒരു സായുധതീവ്രവാദപ്രസ്ഥാനത്തിന്റെ നേതാവായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+