Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംഗ്ലോ ഇന്ത്യന്‍ അംഗമായി വനിത വേണം

കൊച്ചി: നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ അംഗമായി ഒരു വനിതയെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന് അഖില കേരളാ ആംഗ്ലോ ഇന്ത്യന്‍ സംഘടന മുഖ്യമന്ത്രി എ.കെ. ആന്റണിയോട് ആവശ്യപ്പെട്ടു.

സംഘടനയുടെ വൈസ് പ്രസിഡന്റ് ഗില്‍ബര്‍ട്ട് വാസും ജനറല്‍ സെക്രട്ടറി സ്റാന്‍ലി ഗോണ്‍സാല്‍വസും ആണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിനായി ഒരു സ്ത്രീ ഉള്‍പ്പടെ മൂന്നുപേരുടെ പട്ടിക നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഡെല്‍നാ മേരി ഡിക്കോസ്റയെ ആണ് സംഘടന നിര്‍ദ്ദേശിക്കുന്നത്. ഇതുവരെ ഒരു സ്ത്രീ ആംഗ്ലോ ഇന്ത്യാക്കാരെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടില്ലാത്തതുകൊണ്ടാണ് ഈ നിര്‍ദ്ദേശം ഉന്നയിക്കുന്നത്.

എന്‍ജിനിയറിങ്ങ് -മെഡിക്കല്‍ സീറ്റുകളില്‍ കൂടുതല്‍ സംവരണവും തൊഴില്‍ സംവരണവും വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+