കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ജൂലായ് 16 തിങ്കളാഴ്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സീറോ അവറില്‍ ഭരണപക്ഷത്തിനു മാത്രം ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ നടപടിയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

സീറോ അവറില്‍ അവതരിപ്പിച്ച രണ്ടു പ്രമേയങ്ങളും ഭരണപക്ഷത്തിന്റേതായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഓരോ പ്രമേയങ്ങള്‍ വീതമാണ് സീറോ അവറില്‍ അവതരിപ്പിക്കാറെന്ന് സിപിഎമ്മിലെ കോടിയേരി ബാലകൃഷംണന്‍ ചൂണ്ടിക്കാട്ടി. പക്ഷെ 1980ല്‍ രണ്ട് ശ്രദ്ധക്ഷണക്കല്‍ പ്രമേയങ്ങളും ഭരണപക്ഷത്തിന് അനുവദിച്ച കാര്യം സ്പീക്കര്‍ ചൂണ്ടിക്കാണിച്ചു. സഭയിലെ അംഗങ്ങളുടെ പ്രാതിനിധ്യത്തിനനുസരിച്ചാണ് ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് അനുമതി നല്‍കിയത്. ഇപ്പോഴത്തെ അംഗസംഖ്യ പ്രകാരം ഭരണപക്ഷത്തിന് 10 പ്രമേയത്തിന് അനുമതി നല്‍കുമ്പോള്‍ മൂന്നെണ്ണത്തിന് മാത്രമേ പ്രതിപക്ഷത്തിന് അര്‍ഹതയുള്ളൂ - സ്പീക്കര്‍ വ്യക്തമാക്കി.

അപ്പോഴേക്കും സ്പീക്കറുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളം കൂട്ടാന്‍ തുടങ്ങി. ഭരണപക്ഷത്തിനെ പിന്തുണച്ചുകൊണ്ട് സ്പീക്കര്‍ പുതിയ കീഴ്വഴക്കം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു. സ്പീക്കറുടെ നടപടി അസ്വീകാര്യമാണെന്ന് ഇറങ്ങിപ്പോക്കിനു ശേഷം അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X