കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍സിസിയില്‍ നിരോധിച്ച മരുന്നുപയോഗിക്കുന്നുവെന്ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ( ആര്‍സിസി) കാന്‍സര്‍ രോഗികള്‍ക്ക് നിരോധിച്ച മരുന്ന് നല്കുന്നതായി ആരോപണം. ലോകപ്രശസ്ത സര്‍വകലാശാലയായ ജോണ്‍ ഹോപ്കിന്‍സില്‍ എലികളില്‍ മാത്രം പരീക്ഷിച്ച മരുന്ന് ആര്‍സിസിയിലെ കാന്‍സര്‍ രോഗികളില്‍ പരീക്ഷിച്ചുവെന്നാണ് ആരോപണം.

ടെട്രാമീതൈല്‍ നോര്‍ഡൈഹൈഡ്രോഗ്യൂയാറെറ്റിക് ആസിഡ് അഥവാ എന്‍ഡിജിഎ എന്ന മരുന്ന് ആര്‍സിസിയിലെ 24 രോഗികള്‍ക്ക് നല്കിയത്രെ. എന്നാല്‍ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ 36 എലികളില്‍ മാത്രമേ ഇതിനുമുമ്പ് ഈ മരുന്ന് പരീക്ഷിച്ചിട്ടുള്ളൂവെന്ന് ആരോപിക്കപ്പെടുന്നു. തലയിലും കഴുത്തിലും ട്യൂമറുകളുള്ള ആര്‍സിസിയിലെ ധാരാളം രോഗികളില്‍ 1999-2000 കാലഘട്ടത്തിലും ഈ മരുന്ന് പരീക്ഷിച്ചിരുന്നതായും ആരോപിക്കപ്പെടുന്നു.

മുഖ്യമന്ത്രി ആന്റണിക്ക് ഇതു സംബന്ധിട്ട് നിരവധി പരാതികള്‍ ലഭിച്ചതായും പറയുന്നു. ഗവേഷണത്തിന്റെ പേരില്‍ മെഡിക്കല്‍ സദാചാരത്തിന് നിരക്കാത്ത രീതിയില്‍ നിരോധിച്ച മരുന്നുകള്‍ രോഗികളില്‍ പരീക്ഷിച്ചതിനെതിരെ ആര്‍സിസിയിലെ തന്നെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ കോടതിയെ സമീപിക്കാനിരിക്കുകയാണ്. സമ്മതമൊന്നും ചോദിക്കാത്ത തന്റെ രോഗികളില്‍ നിരോധിച്ച മരുന്ന് പരീക്ഷിക്കുന്നത് ആര്‍സിസിയിലെ തന്നെ ഒരു ഡോക്ടര്‍ കണ്ടുപിടിച്ചതിനെതുടര്‍ന്നാണ് സംഭവം വെളിച്ചത്തുവന്നത്. എതിര്‍ത്ത ഡോക്ടര്‍ ആര്‍സിസിയില്‍ അവഗണിക്കപ്പെട്ടുവെന്നും ഇതിനെതിരെ ആ ഡോക്ടര്‍ ഹൈക്കോടതിയെയും സംസ്ഥാന മനുഷ്യാവകാശകമ്മീഷനെയും സമീപിക്കാനിരിക്കുകയാണെന്നും ആര്‍സിസിയിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു.

25 രോഗികള്‍ക്കാണ് നിരോധിക്കപ്പെട്ട മരുന്ന് നല്‍കിയതായി പറയുന്നത്. ആര്‍സിസിയിലെ രോഗികള്‍ക്ക് നിരോധിക്കപ്പെട്ട മരുന്ന് നല്‍കിയെന്ന് സെന്ററിലെ തന്നെ ഒരു മുതിര്‍ന്ന ക്ലിനിക്കല്‍ റേഡിയോ ബയോളജിസ്റ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയിരുന്നു.

അമേരിക്കയിലെ ഫെഡറല്‍ ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍(എഫ്ഡിഎ) നിരോധിച്ച ഫൊസ്കാന്‍ തുടങ്ങിയ പല മരുന്നുകളും ആര്‍സിസി രോഗികളില്‍ പരീക്ഷിക്കപ്പെടുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട് . ഇതും ആര്‍സിസി ഡയറക്ടര്‍ ഡോ. കൃഷ്ണന്‍നായര്‍ക്കെതിരായ ആരോപണങ്ങളെ കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X