കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധിച്ച മരുന്ന് നല്‍കിയിട്ടില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) രോഗികള്‍ക്ക് നിരോധിക്കപ്പെട്ട മരുന്നുകള്‍ നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ആര്‍സിസി അധികൃതര്‍ വ്യക്തമാക്കി.

ഹോസ്പിറ്റല്‍ എത്തിക്കല്‍ കമ്മിറ്റിയുടെ അറിവോടെയും രോഗികളുടെ സമ്മതത്തോടെയും മാത്രമേ മരുന്നുകള്‍ നല്‍കിയിട്ടുള്ളുവെന്ന് ജൂലായ് 16 തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആര്‍സിസി അധികൃതര്‍ വ്യക്തമാക്കി. രോഗികള്‍ക്ക് കൊടുത്തതായി പറയുന്ന മരുന്ന് അമേരിക്കയില്‍ പരീക്ഷിച്ച് കുഴപ്പമൊന്നുമില്ലെന്ന് തെളിഞ്ഞതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

25 രോഗികള്‍ക്കാണ് നിരോധിക്കപ്പെട്ട മരുന്ന് നല്‍കിയതായി പറയുന്നത്. ആര്‍സിസിയിലെ രോഗികള്‍ക്ക് നിരോധിക്കപ്പെട്ട മരുന്ന് നല്‍കിയെന്ന് സെന്ററിലെ തന്നെ ഒരു മുതിര്‍ന്ന ക്ലിനിക്കല്‍ റേഡിയോ ബയോളജിസ്റ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയിരുന്നു.

അമേരിക്കയിലെ ഫെഡറല്‍ ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ നിരോധിച്ച പല മരുന്നുകളും ആര്‍സിസി രോഗികളില്‍ പരീക്ഷിക്കപ്പെടുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതും ആര്‍സിസി ഡയറക്ടര്‍ ഡോ. കൃഷ്ണന്‍നായര്‍ക്കെതിരായ ആരോപണങ്ങളെ കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X