കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 64 ശാഖകള്‍ തുടങ്ങുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഈ സാമ്പത്തികവര്‍ഷം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 64 പുതിയ ശാഖകള്‍ തുടങ്ങും. കേരളത്തില്‍ തിരുവനന്തപുരത്തും കഴക്കൂട്ടത്തും ശാഖകള്‍ ആരംഭിക്കും.

ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് സുരേഷ് പൈ ആണ് വാര്‍ത്താ ലേഖകരെ ഇക്കാര്യം അറിയിച്ചത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് രാജ്യത്ത് ഇപ്പോള്‍ 36 ശാഖകളാണുള്ളത്.

കൂടുതല്‍ വിദേശമലയാളികളുള്ളതിനാലും ടെക്നോപാര്‍ക്ക് അടുത്തു തന്നെ സ്ഥിതി ചെയ്യുന്നതിനാലുമാണ് കഴക്കൂട്ടത്ത് ശാഖ തുടങ്ങുന്നതെന്ന് പൈ അറിയിച്ചു.

ബാങ്കിന് കഴിഞ്ഞ വര്‍ഷം 40.54 കോടി രൂപയുടെ അറ്റാദായമാണുണ്ടായത്. 11,000 കോടിയുടെ ഇടപാടാണ് ബാങ്ക് നടത്തുന്നത്. നിക്ഷേപത്തില്‍ 19.08 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്.

ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ഒരു പ്രവര്‍ത്തനപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് നീക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X