കശ്മീരില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഗാണ്ഡര്‍ബലില്‍ ജൂലായ് 16 തിങ്കളാഴ്ച രാത്രി മൂന്ന് തീവ്രാദികളെ സൈനികര്‍ വെടിവെച്ചുകൊന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ വിദേശികളാണ്.
തീവ്രവാദികളില്‍ നിന്നും വെടിക്കോപ്പുകളുടെയും ആയുധങ്ങളുടെയും വന്‍ശേഖരം പിടിച്ചെടുത്തതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഒരു റെയ്ഡിനിടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
അതേ സമയം ജാന്‍ബാസ്പോരയില്‍ ഞായറാഴ്ച രാത്രി നാല് ഗ്രാമീണരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെതിരെ പ്രാദേശികവാസികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ബാരമുള്ള പട്ടണത്തിലെ കടകളും വാണിജ്യസ്ഥാപനങ്ങളും ചൊവാഴ്ചയും അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.
അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചിവിടാന്‍ വേണ്ടിയാണ് വെടിവെച്ചതെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications