ആഗ്രാപ്രഖ്യാപനമില്ലാതെ ഉച്ചകോടി സമാപിച്ചു
ആഗ്ര: കശ്മീര്‍ പ്രശ്നത്തില്‍ ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടര്‍ന്ന് ആഗ്രാപ്രഖ്യാപനത്തിന് പകരം സംയുക്തപ്രസ്താവന മാത്രം പുറപ്പെടുവിച്ച് ഇന്ത്യാ-പാക് ഉച്ചകോടിയ്ക്ക് സമാപനമായി.
ഉച്ചകോടിയിലെ പ്രധാനവിഷയമായ കശ്മീര്‍ പ്രശ്നത്തില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരു ഒത്തുതീര്‍പ്പിലെത്താവാനാതെയാണ് ഉച്ചകോടി സമാപിച്ചത്. സംയുക്തപ്രസ്താവനയ്ക്ക് ശേഷം ജൂലായ് 16 തിങ്കളാഴ്ച രാത്രി പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് തിരിച്ചുപോയി.
കശ്മീര്‍ പ്രശ്നത്തില്‍ ഒരു ധാരണയിലെത്തിയതിനു ശേഷം ആഗ്രാ പ്രഖ്യാപനത്തിന് അന്തിമരൂപം നല്‍കാനുള്ള ഇരുവിഭാഗത്തിന്റെയും ശ്രമം വിഫലമാവുകയായിരുന്നു. ഇതുസംബന്ധിച്ച് മുഷാറഫും വാജ്പേയിയും നാല് വട്ടം ഉന്നതതല ചര്‍ച്ച നടത്തിയെങ്കിലും കശ്മീര്‍ പ്രശ്നത്തില്‍ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ടുപോവാന്‍ ഇരുവരും തയ്യാറായില്ല.
ഉച്ചകോടി പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടുപോയതോടെ അജ്മീര്‍ സന്ദര്‍ശിക്കാനുള്ള തീരുമാനം മുഷാറഫ് റദ്ദാക്കി. തുടര്‍ന്നാണ് നാലാം വട്ട ചര്‍ച്ച നടത്തിയത്.












Click it and Unblock the Notifications