Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമനനിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല: ആന്റണി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ നികത്തുന്നത് സര്‍ക്കാര്‍ തടഞ്ഞിട്ടില്ലെന്നും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് താത്കാലികമായി നിരോധിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി എ.കെ.ആന്റണി നിയമസഭയെ അറിയിച്ചു.

സിപിഐയിലെ പി.എസ്.സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് ജൂലായ് 17 ചൊവാഴ്ച മറുപടി പറയുകയായിന്നു ആന്റണി.

നിലനില്‍ക്കുന്ന തസ്തികകള്‍ ഒഴിവുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാം. നിലവിലുള്ള ലിസ്റ് പ്രകാരം പിഎസ്സിക്ക് നിയംമനം നടത്തുകയും ചെയ്യാം. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇവയില്‍ പുതിയ തസ്കികകള്‍ സൃഷ്ടിക്കുന്നതാണ് സര്‍ക്കാര്‍ തടഞ്ഞത്.

പ്ലസ് ടു സ്കൂളുകളില്‍ അധ്യാപകരെ നിയമിച്ചത് ഖജനാവിന് വന്‍ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. ശമ്പളകുടിശിക കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ തിരയുകയാണെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+