നിയമസഭയില്‍ ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: ആദിവാസികള്‍ക്കിടയിലെ പട്ടിണിമരണത്തെ കുറിച്ചുള്ള സബ്മിഷന് മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി.
എം.വി.ജയരാജന്‍ (സിപിഎം) , സി.കെ.നാണു (ജനതാദള്‍), ബിനോയ്വിശ്വം (സിപിഐ) എന്നിവരാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. പ്രശ്നത്തെ കുറിച്ച് സബ്മിഷന്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അനുമതി നല്കി. തുടര്‍ന്ന് എം.വി. ജയരാജന്‍ സബ്മിഷന്‍ അവതരിപ്പിച്ചു.
പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി ഡോ.എം.എ.കുട്ടപ്പന്‍ സബ്മിഷന് മറുപടി നല്കി. വയനാട്ടില്‍ ശാന്ത, അമ്മിണി എന്നീ രണ്ട് ആദിവാസികള്‍ മരിച്ചത് പട്ടിണി മൂലമല്ലെന്നും രോഗം കാരണമാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആദിവാസി പ്രശ്നത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി, സഭാകവാടത്തില്‍ ധര്‍ണ നടത്തി.












Click it and Unblock the Notifications