കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനാല്‍ വികസന പദ്ധതി ടൂറിസം വളര്‍ത്തും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കനാല്‍ വികസന പദ്ധതി നടപ്പിലാക്കുന്നതോടെ തിരുവനന്തപുരം വിനോദസഞ്ചാരമേഖലയില്‍ കൂടുതല്‍ മുന്നേറുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.

ജൂലായ് 17 ചൊവാഴ്ച വള്ളക്കടവ് ബോട്ട് ക്ലബ് പുനരുദ്ധരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി ബോട്ട് ക്ലബ് പുനരുദ്ധരിക്കും. പാര്‍വതി പുത്തനാര്‍ കനാലും ടി.എസ്. കനാലും ശുദ്ധീകരിക്കും. ഒരു വിശാലമായ പാര്‍ക്കും വികസനപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുമെന്ന് മന്ത്രി പറഞ്ഞു.

ബോട്ട്ക്ലബിന്റെ പഴമയുടെ സവിശേഷതകള്‍ നഷ്ടപ്പെടാതെയാവും പുനരുദ്ധാരണം പ്രവര്‍ത്തനം. 2500 കോടിയുടെ വിഴിഞ്ഞം തുറമുഖ വികസന പദ്ധതിയും അടുത്തു തന്നെ നടപ്പിലാക്കുമെന്ന് സഹകരണ-തുറമുഖം വകുപ്പ് മന്ത്രി എം.വി. രാഘവന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ശുദ്ധവായുവും മാലിന്യമില്ലാത്ത കുടിവെള്ളവും ലഭിക്കുന്നതോടെ മാത്രമേ നഗരത്തിന്റെ വികസനം പൂര്‍ത്തിയാവുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പോര്‍ട്സ് മന്ത്രി കെ.സുധാകരനും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X