കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്കക്കിരീടം ലോക്കറിലേക്ക് മാറ്റി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മലപ്പുറം ജില്ലയിലെ തിരൂരിലുള്ള ആലത്തിയൂര്‍ ക്ഷേത്രത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നല്കിയ തങ്കക്കിരീടം മോഷണം ഭയന്ന് ബാങ്ക് ലോക്കറിലേക്ക് മാറ്റി. ആലത്തിയൂര്‍ ഹനുമാന്‍ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നിരുന്നു.

തങ്കക്കിരീടം മോഷ്ടിക്കാനായിരുന്നു ശ്രമമെന്ന് ക്ഷേത്രം അധികൃതര്‍ കരുതുന്നു. ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ക്കുകയും ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാലമ്പലത്തിനകത്ത് മോഷ്ടാക്കള്‍ കയറാന്‍ നടത്തിയ ശ്രമം വിഫലമായി. വിഗ്രഹത്തിലെ കിരീടം അവിടെത്തന്നെയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഗ്രഹം ബാങ്ക് ലോക്കറിലേക്ക് മാറ്റിയത്.

ഒക്ടോബറില്‍ നടക്കുന്ന ഒരാഴ്ച നീണ്ടുനില്ക്കുന്ന ഉത്സവത്തിന് കിരീടം വീണ്ടും ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. 80 ഗ്രാം തൂക്കം വരുന്നതാണ് ഈ സ്വര്‍ണ്ണക്കിരീടം. ഏകദേശം മൂന്നുലക്ഷം വിലവരുന്ന ഈ കിരീടം ജയലളിത ജൂലായ് രണ്ടിന് ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് വാഗ്ദാനം ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X