Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ക്കടകമാസാചരണം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ കര്‍ക്കടക മാസാചരണം ജൂലായ് 17 ചൊവാഴ്ച ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.

രാമായണം മനസുകളെ ശുദ്ധീകരിക്കട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ആശംസിച്ചു. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും ചിന്തകള്‍ ദൂരീകരിയ്ക്കാന്‍ രാമായണം പോലുള്ള മഹത്ഗ്രന്ഥങ്ങള്‍ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍. ബാബു അധ്യക്ഷനായിരുന്നു. ശ്രീരാമകൃഷ്ണ മഠാധിപതി പ്രശാന്താനന്ദ സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ഡോ. കെ. ഓമനക്കുട്ടി സംഗീതസദസ് നടത്തി.

ബോര്‍ഡിന്റെ നെയ്യാറ്റിന്‍കര, കൊട്ടാരക്കര, മാവേലിക്കര, അമ്പലപ്പുഴ, കോട്ടയം, തിരുവല്ല, വൈക്കം, ആറന്മുള, ഹരിപ്പാട്, പറവൂര്‍, കണ്ണന്‍കുളങ്ങര എന്നീ പ്രാദേശിക കേന്ദ്രങ്ങളിലും രാമായണ മാസാചരണം സംഘടിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം കര്‍ക്കടകം ഒന്നാം തീയതിയായ ജൂലായ് 17 ചൊവാഴ്ച ഭക്തജനങ്ങളുടെ തിരക്കായിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ശ്രീവരാഹം ക്ഷേത്രം, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ രാവിലെയും വൈകുന്നേരവും നിരവധി ഭക്തര്‍ ദര്‍ശനത്തിനെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+