കരുണാകരന്റെ പിറന്നാള്‍ ആഘോഷിച്ചു
ഗുരുവായൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ 83-ാം പിറന്നാള്‍ അനുയായികളുടെയും ആരാധകരുടെയും സാന്നിധ്യത്തില്‍ ഗുരുവായൂരില്‍ ആഘോഷിച്ചു.
ഞായറാഴ്ച രാവിലെ തന്നെ കരുണാകരന്‍ ഗുരുവായൂരിലെത്തിയിരുന്നു. ഉഷപ്പൂജക്ക് നടതുറന്നപ്പോള്‍ കദളിക്കലയും നെയ്യും നിവേദിച്ചു. കയറും നാണയവും പഞ്ചസാരയും കൊണ്ട് തുലാഭാരം നടത്തി.
ചലച്ചിത്രതാരം മോഹന്‍ലാല്‍ കരുണാകരന് പിറന്നാള്‍ സമ്മാനം കൊടുത്തയച്ചു. ഡാന്‍സര്‍ തമ്പി വശമായിരുന്നു മോഹന്‍ലാല്‍ ലീഡര്‍ക്ക് പിറന്നാള്‍ സമ്മാനം കൊടുത്തയച്ചത്. കൃഷ്ണവിഗ്രഹമായിരുന്നു സമ്മാനം.
മന്ത്രിമാരായ കെ.വി.തോമസ്, പി.ശങ്കരന്‍, മുന്‍മന്ത്രി എസ്.കൃഷ്ണകുമാര്‍, വി.എസ്.ശിവകുമാര്‍ എംപി, എംഎല്‍എമാരായ പി.പി.ജോര്‍ജ്, തേറമ്പില്‍ രാമകൃഷ്ണന്‍, ടി.വി.ചന്ദ്രമോഹന്‍, മേലേത്ത് സരളാദേവി എന്നിവര്‍ ലീഡര്‍ക്ക് പിറന്നാള്‍ ആശംസ നേരാനെത്തിരിയിരുന്നു.
പിറന്നാളോഘോഷത്തോടനുബന്ധിച്ച് ആയിരത്തേലേറെ പേര്‍ക്ക് ഉച്ചസദ്യ നല്‍കി. ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് സദ്യയാൈരുക്കിയത്.












Click it and Unblock the Notifications