കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നുദിവസം ലഹരിയില്‍ കിടത്താന്‍ ജീസസ് ക്രൈസ്റും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജമദ്യദുരന്തം വിതച്ചതിന്റെ ഓര്‍മകള്‍ വിട്ടുമാറും മുമ്പേ വിപണിയിലിറങ്ങിയ പുതിയ വ്യാജമദ്യബ്രാന്റുകളുടെ പേരുകള്‍ നിയമസഭയില്‍ ചിരിയുണര്‍ത്തി.

കേരള കോണ്‍ഗ്രസിലെ ജോസഫ് എം.പുതുശേരിയാണ് വിപണിയില്‍ വ്യാജമദ്യം ഒഴുകന്നത് സഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്. വിവിധതരം ബ്രാന്റുകളുടെ ആകര്‍ഷകമായ പേരുകളെ കുറിച്ച് പറഞ്ഞപ്പോള്‍ സഭാംഗങ്ങള്‍ക്കിടയില്‍ ചിരിയുണര്‍ത്തി.

മലയാളത്തില്‍ ജീസസ് ക്രൈസ്റ് എന്ന പേരില്‍ അറിയപ്പെടുന്ന വ്യജമദ്യം കഴിച്ചാല്‍ അതിന്റെ ലഹരി മൂന്നു ദിവസം നീണ്ടുനില്ക്കുമത്രെ. ഈ മദ്യത്തിന് ക്രൈസ്റിന്റെ പേര് ലഭിച്ചതുതന്നെ അത് അകത്താക്കിയാല്‍ മൂന്നാം ദിവസം മാത്രമേ ആള്‍ തലപൊക്കൂ എന്നതിനാണാലത്രെ. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെ മദ്യപാനിയുടെ ഉയിര്‍ത്തെഴുന്നേല്പുമായി താരമത്യപ്പെടുത്തുന്ന ഈ പേര് സഭാംഗങ്ങള്‍ക്കിടയില്‍ കൂട്ടച്ചിരി തന്നെയുണ്ടാക്കി. ആനമയക്കി, അമ്മിണി, മൂലവെട്ടി എന്നിവയാണ് മറ്റ് ചില വ്യാജന്മാരുടെ പേരുകള്‍.

വ്യാജമദ്യവില്പന എത്രയും പെട്ടെന്ന് തടഞ്ഞില്ലെങ്കില്‍ വീണ്ടുമൊരു മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന് പുതുശേരി ഓര്‍മിപ്പിച്ചു. വ്യാജമദ്യവില്പന തടയാനായി ഊര്‍ജിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസം 16,094 റെയ്ഡുകളാണ് നടത്തിയത്. ഇക്കാലയളവില്‍ 800 അബ്കാരി കേസുകള്‍ പൊലീസ് രജിസ്റര്‍ ചെയ്തു. എക്സൈസ് വകുപ്പ് 654 കേസുകളും. 646 പേരെ അറസ്റ് ചെയ്യുകയുമുണ്ടായെന്ന് ആന്റണി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X