കേരളത്തില്‍ റോഡ് വികസനത്തിന് 1400 കോടി
തിരുവനന്തപുരം: കേരളത്തിലെ 1,610 കിലോമീറ്റര്‍ നീളം വരുന്ന റോഡുകളുടെ നിലവാരംകൂട്ടാനും അറ്റകുറ്റപ്പണികള്‍ക്കും ലോകബാങ്ക് സഹായത്തോടെ 1400 കോടി ചെലവഴിക്കും . പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.കെ. മുനീര്‍ ജൂലായ് 17 ചൊവാഴ്ച നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
റോഡ് വികസനപദ്ധതിയുടെ രേഖ ലോകബാങ്ക് അംഗീകരിച്ചിട്ടുണ്ടെന്നും പദ്ധതിക്ക് സപ്തംബറോടെ അംഗീകാരം നല്കുമെന്നും മുനീര്‍ പറഞ്ഞു. ഇപ്പോഴത്തെ സൂചനയനുസരിച്ച് ലോകബാങ്ക് 1000 കോടിയും സംസ്ഥാനസര്‍ക്കാര്‍ 400 കോടിയും പദ്ധതിക്ക് മുടക്കേണ്ടി വരും. കേരളം ധനകാര്യ സ്ഥാപനങ്ങള്‍ വഴി ഈ തുക സമാഹരിക്കുമെന്നും മുനീര്‍ വ്യക്തമാക്കി.
സ്റേറ്റ് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ബോണ്ടുകളിറക്കി 25 കോടി സമാഹരിക്കും. 55 കോടിയുടെ വായ്പ ഹഡ്കോ അനുവദിക്കും. ലോകബാങ്ക് പദ്ധതിയനുസരിച്ച് ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ 140 ലക്ഷമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ ഇപ്പോള്‍ കണക്കാക്കിയിരിക്കുന്ന ചെലവ് നാലു ലക്ഷം രൂപ മാത്രമാണ് . പക്ഷെ തുക അധികം ചെലവാക്കുമ്പോള്‍ അടുത്ത 15 മുതല്‍ 20 വര്‍ഷം വരെ റോഡിന് ഒരു തകരാറും വരില്ലെന്ന് കോണ്‍ട്രാക്ടര്‍ ഉറപ്പുനല്കണമെന്നും മന്ത്രി പറഞ്ഞു.
റോഡുകളുടെ നിലവാരം ഉയര്‍ത്താനാണ് ഈ പദ്ധതി. ഈ പദ്ധതിപ്രകാരം 610 കിലോമീറ്റര്‍ നീളത്തില്‍ റോഡുകളുടെ നിലവാരം ഉയര്‍ത്തും. 1000 കിലോമീറ്റര്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തും.












Click it and Unblock the Notifications