ഏക മാര്‍ഗം ജിഹാദെന്ന് തീവ്രവാദികള്‍
ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നത്തിന് ഏക പരിഹാരം ജിഹാദ് മാത്രമാണെന്ന് പാക് അധിനിവേശ കാശ്മീരിലെ തീവ്രവാദികള്‍.
ആഗ്രാ ചര്‍ച്ചയുടെ പരാജയത്തെ തുടര്‍ന്ന് ഹര്‍ക്കത്തുള്‍ മുജാഹിദീന്റെ ഒരു വക്താവാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. രണ്ടു ദിവസത്തെ നീണ്ട ചര്‍ച്ചകളില്‍ ഇന്ത്യ സ്വീകരിച്ച കടുത്ത സമീപനമാണ് പരാജയത്തിന് കാരണമെന്ന് വക്താവ് പറഞ്ഞു.
മുഷാറഫിനെ ചര്‍ച്ചക്ക് വിളിക്കുകയും അതേ സമയം കശ്മീരില്‍ ആക്രമണം തുടരുകയും ചെയ്തുകൊണ്ട് ഇന്ത്യ ലോകത്തെ തന്നെ തെറ്റിധരിപ്പിക്കുകയായിരുന്നു എന്ന് അമിരുള്‍ ബദര്‍ മുജാഹിദീന്റെ നേതാവ് പറഞ്ഞു.
മുഷാറഫിന്റെ ആത്മാര്‍ത്ഥശ്രമമുണ്ടായിട്ടും ചര്‍ച്ച പരാജയപ്പെട്ടതിന് പൂര്‍ണ്ണ ഉത്തരവാദി ഇന്ത്യ മാത്രമാണെന്ന് ലാഷ്കര്‍ എ തോയിബാ അഭിപ്രായപ്പെട്ടു. ഇതിന്റെ ഫലം ഇന്ത്യ അനുഭവിക്കേണ്ടിവരുമെന്നും ലാഷ്കര്‍ എ തോയിബാ പറഞ്ഞു.












Click it and Unblock the Notifications