Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഷാറഫിന് നിരാശ

ഇസ്ലാമബാദ്: അവസാനമണിക്കൂറില്‍ കശ്മീര്‍പ്രശ്നം സംബന്ധിച്ച് ഇന്ത്യയുമായി ഒരു ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാത്തതില്‍ മുഷാറഫ് നിരാശനാണെന്നും പാക് വാര്‍ത്താകാര്യ മന്ത്രി അന്‍വര്‍ മഹമൂദ് വെളിപ്പെടുത്തി. മുഷാറഫ് അദ്ദേഹത്തിന്റെ വികാരം മറച്ചുപിടിക്കുന്നില്ല- അന്‍വര്‍ മഹ്മൂദ് പറഞ്ഞു.

അവസാന മണിക്കൂറുകളിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംയുക്തമായി ഇറക്കേണ്ടിയിരുന്ന ആഗ്രപ്രഖ്യാപനം തകര്‍ന്നതെന്നും അന്‍വര്‍ മഹമൂദ് പറഞ്ഞു. മുഷാറഫും വാജ്പേയിയും തമ്മില്‍ ഒരു കരാറിലെത്തിയതായിരുന്നു. എന്നാല്‍ ആറുമണിക്കൂറിനു ശേഷം അത് തകരുകയായിരുന്നു. ഇതെങ്ങിനെ സംഭവിച്ചു? - അദ്ദേഹം ചോദിക്കുന്നു. ജൂലായ് 17 ചൊവാഴ്ച അസോസിയേറ്റ് പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് അന്‍വര്‍ മഹ്മൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അദ്ദേഹം വളരെ വളരെ നിരാശനാണ്. പാകിസ്ഥാനില്‍ പത്രങ്ങളെല്ലാം ഉച്ചകോടി പരാജയപ്പെട്ടതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നു. വാക്കുകളുടെ പേരിലാണ് ഒടുവില്‍ ഉച്ചകോടിയുടെ ഭാഗമായി രൂപപ്പെട്ട കരാര്‍ തകര്‍ന്നത്- മഹ്മൂദ് കുറ്റപ്പെടുത്തുന്നു.

കശ്മീരിന്റെ കാര്യത്തിലാണ് ഇരുകൂട്ടരും ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ പതറിയത്. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ കശ്മീരായിരിക്കണം പ്രധാന പ്രശ്നമെന്ന് പാകിസ്ഥാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അതിര്‍ത്തികടന്നുള്ളതീവ്രവാദത്തെയും കശ്മീര്‍ പ്രശ്നത്തില്‍ ഉള്‍പ്പെടുത്തണമെന്നും ചര്‍ച്ചചെയ്യാനുള്ള പല പ്രശ്നങ്ങളില്‍ ഒന്നു മാത്രമാണ് കശ്മീരെന്നും ഇന്ത്യ വാശിപിടിക്കുകയായിരുന്നു. ഒരു കരാറിലെത്താന്‍ കഴിയാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നത് മുഷാറഫിനെ സംബന്ധിച്ചിടത്തോളംഒരു വലിയ തിരിച്ചടിയാണ്. കശ്മീരിലെ ഗറില്ലാപോരാളികളെ യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാനും നയതന്ത്രജ്ഞതയിലൂടെ കശ്മീര്‍ തര്‍ക്കം പരിഹരിക്കാനുമുള്ള മുഷാറഫിന്റെ ആഗ്രഹമാണ് ഇതിലൂടെ തകര്‍ന്നത്.- അന്‍വര്‍ മഹ്മൂദ് അഭിപ്രായപ്പെട്ടു.

ഉച്ചകോടി പരാജയപ്പെട്ടതിനാല്‍ ആക്രമണം ശക്തിപ്പെടുത്തുമെന്ന് ഹരാകത്- ഉള്‍ - മുജാഹിദ്ദീന്‍ എന്ന തീവ്രവാദിസംഘടന പ്രഖ്യാപിച്ചുകഴിഞ്ഞു. 15 തീവ്രവാദിസംഘടനകളുടെ മുന്നണിയായ മുതാഹിദ ജിഹാദ് കൗണ്‍സിലും തീവ്രവാദം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+