കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചകോടി: യുഎസ് പ്രതികരിക്കാന്‍ വിസമ്മതിച്ചു

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: വാജ്പേയി-മുഷാറഫ് ഉച്ചകോടി പരാജയപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കാന്‍ യുഎസ് വിസമ്മതിച്ചു.

ഈ ചര്‍ച്ചയില്‍ തങ്ങള്‍ ഒരു കക്ഷിയല്ലെന്ന് യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ പറഞ്ഞു. ഉച്ചകോടിയില്‍ കശ്മീര്‍ പ്രധാനവിഷയമാകണോ എന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഉച്ചകോടിയുടെ അജണ്ട എങ്ങനെയാവണം എന്ന് തങ്ങള്‍ക്ക് പറയേണ്ട കാര്യമില്ലെന്ന് ബൗച്ചര്‍ വ്യക്തമാക്കി.

കൂടുതല്‍ വിശദാംശങ്ങള്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും വരാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉന്നതതല ചര്‍ച്ചയെ യുഎസ് പിന്തുണക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ പറ്റിയ മാര്‍ഗം ഇതുതന്നെയാണ്.- ബൗച്ചര്‍ പറഞ്ഞു.

ഉച്ചകോടി നടക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇന്ത്യയുമായോ പാക്കിസ്ഥാനുമായോ ബന്ധപ്പെട്ടിരുന്നില്ലെന്ന് ഒരു വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X