എസ്ഐബി 25% ലാഭവിഹിതം നല്‍കുന്നു
തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരിഉടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കുന്നു. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 41.50 കോടിയാണ് അറ്റാദായമുണ്ടായത്. അറ്റാദായത്തില്‍ 60 ശതമാനം വര്‍ധനവാണുണ്ടായത്. ബാങ്കിന്റെ ബിസിനസില്‍ 20.28 ശതമാനം വര്‍ധനവുണ്ടായി. നിക്ഷേപങ്ങളുടെ വളര്‍ച്ച 20.2 ശതമാനവും. മൊത്തലാഭത്തില്‍ 33 ശതമാനം വര്‍ധനവുണ്ടായി.
നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 10000 കോടിയുടെ ബിസിനസാണ് പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് ചെയര്‍മാന്‍ എ.സേതുമാധവന്‍ അറിയിച്ചു.
ബിസിനസ് വികസിപ്പിക്കുന്നതിനായി കൂടുതല്‍ എന്‍ആര്‍ഐ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന ് സേതുമാധവന്‍ പറഞ്ഞു.












Click it and Unblock the Notifications