ലയനം പരിഗണനയിലില്ല: ബര്‍ദാന്‍
ബാംഗ്ലൂര്‍: സിപിഎമ്മുമായുള്ള ലയനം ഇപ്പോള്‍ സിപിഐയുടെ പരിഗണനയിലുള്ള വിഷയമല്ലെന്ന് സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍ പറഞ്ഞു.
ഇരുപാര്‍ട്ടികളും തമ്മിലുളള ലയനം എന്നത് ഒരു നീണ്ട അധ്യായമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിപിഐയുടെ അജണ്ടയില്‍ ലയനമില്ല. ബര്‍ദാന്‍ വ്യക്തമാക്കി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ബര്‍ദാന്‍.
ഇരുപാര്‍ട്ടികളും തമ്മില്‍ പ്രശ്നമൊന്നുമില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഒത്തൊരുമിച്ചു നില്‍ക്കുക എന്ന ദൗത്യമാണ് ഇപ്പോള്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് നിര്‍വഹിക്കുന്നത്. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications