ജയലളിത മുഖ്യമന്ത്രിയാക്കിയതിനെതിരെ ഡിഎംകെ
ചെന്നൈ: ജയലളിതയെ മുഖ്യമന്ത്രിയായി നിയമിച്ചതിനെതിരെ ഡിഎംകെ സുപ്രീകോടതിയില്‍ ജൂലായ് 18 ബുധനാഴ്ച ഹര്‍ജി നല്കി. ജയലളിത മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് നേരത്തെ ഏതാനും വ്യക്തികള്‍ റിട്ട് പരാതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. താന്‍സി അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കപ്പെട്ട ജയലളിത മുഖ്യമന്ത്രിയാകാനും യോഗ്യയല്ലെന്നാണ് റിട്ട് പരാതികളിലെ വാദം.
ഈ പരാതികള്‍ മൂന്നംഗ സുപ്രീം കോടതി ബഞ്ച് ജൂലായ് 20 വെള്ളിയാഴ്ച പരിഗണനയ്ക്കെടുക്കുമെന്ന് കരുതുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജയലളിത, തമിഴ്നാട് ചീഫ് സെക്രട്ടറി, കേന്ദ്ര സര്‍ക്കാര്‍, അറ്റോര്‍ണി ജനറല്‍ എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഈയിടെ ഡിഎംകെ നേതാക്കളെ അറസ്റുചെയ്ത് ജയലളിത വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് കേസില്‍ കക്ഷിചേരാന്‍ കരുണാനിധി തയ്യാറായതെന്ന് കരുതുന്നു. എന്നാല്‍ കരുണാനിധിയുടെ ഈ നീക്കത്തില്‍ ജയലളിത പ്രത്യേകിച്ച് ഭാവഭേദമൊന്നും പ്രകടിപ്പിക്കുന്നില്ല. ഡിഎംകെ എന്നും പ്രതികാര രാഷ്ട്രീയം പിന്തുടരുന്നു എന്നായിരുന്നു ഇതിനോടുള്ള ജയലളിതയുടെ മറുപടി.












Click it and Unblock the Notifications