Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറീസയില്‍ വെള്ളപ്പൊക്കം; 45 മരണം

ഭുവനേശ്വര്‍: ഒറീസയില്‍ വെള്ളപ്പൊക്കത്തില്‍ പെട്ട് 45 പേര്‍ മരിച്ചു. 40 ലക്ഷം പേരെയെങ്കിലും വെള്ളപ്പൊക്കം ബാധിച്ചതായും വിലയിരുത്തപ്പെടുന്നു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ജൂലായ് 18 ബുധനാഴ്ച 100 കോടി അനുവദിച്ചു. വെള്ളത്തില്‍ നിന്നും പകര്‍ന്ന രോഗം മൂലം മൂന്നുപേര്‍ മരിച്ചതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ അതിസാരം പടരുന്നതായി റിപ്പോര്‍ട്ടുണ്ട് . ഭുവനേശ്വര്‍, കട്ടക്ക് നഗരങ്ങളില്‍ അതിസാരം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന ഭീതിയിലാണ് ആരോഗ്യരക്ഷാപ്രവര്‍ത്തകര്‍.

വെള്ളപ്പൊക്കത്തിന്റെ രൂക്ഷതയനുഭവിക്കുന്ന ജഗത്സിംഗ്പൂര്‍, ജയ്പൂര്‍ , കെന്ദെരാപര എന്നീ ജില്ലകളില്‍ അതിസാരത്തിന്റെ ലക്ഷണങ്ങള്‍ പലരിലും കണ്ടുതുടങ്ങിയിട്ടുണ്ട്. ഭുവനേശ്വറിലെ ഒരു ചേരിയില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീ അതിസാരം പിടിപെട്ട് മരിച്ചിരുന്നു. എന്നാല്‍ അതിസാരം പിടിപെട്ട് ആരെങ്കിലും മരിച്ചതായുള്ള റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന്റെ കണ്‍ട്രാള്‍ റൂം നിഷേധിച്ചു.

അതേസമയം ഭുവനേശ്വര്‍ മുനിസിപ്പല്‍ ആശുപത്രിയില്‍ 30 പേരെ അതിസാരം മൂലം പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. 50 പേരെ അതിസാരം മൂലം കട്ടക് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. നിയന്ത്രിച്ചില്ലെങ്കില്‍ രൂക്ഷമായ തോതില്‍ അതിസാരം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് കട്ടക്ക് മെഡിക്കല്‍ കോളേജിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഇപ്പോള്‍തന്നെ 20,000 ഹാലജന്‍ ഗുളികകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ 18 കോടിയുടെ വിളവ് നശിച്ചു. 3, 50,000 ഏക്കര്‍ നെല്‍പാടങ്ങള്‍ നശിച്ചതായി റവന്യൂ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. പുരി തുടങ്ങിയ ഗ്രാമങ്ങള്‍ വെള്ളം കയറി ഒറ്റപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+