റേഷന്‍ : സംസ്ഥാനങ്ങള്‍ക്ക് വില നിശ്ചയിക്കാം
ദില്ലി: കേന്ദ്രപൂളില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് വില തീരുമാനിക്കാനുള്ള അധികാരം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കി. പാര്‍ലമെന്ററി കാര്യമന്ത്രി പ്രമോദ് മഹാജന്‍ ജൂലായ് 18 ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
റേഷന്‍സാധനങ്ങള്‍ക്ക് കേന്ദ്രം നിശ്ചയിക്കുന്ന വിലയേക്കാള്‍ 50 പൈസ വരെ കൂട്ടാനേ ഇത്രയും കാലം സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നുള്ളൂ. കേന്ദ്രം നല്കുന്ന റേഷന്‍ സാധനങ്ങള്‍ വന്‍ചരക്കു കൂലി നല്കിയാണ് സംസ്ഥാനങ്ങള്‍ കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ നഷ്ടം സഹിച്ചാണ് റേഷന്‍ സാധനങ്ങള്‍ വിറ്റിരുന്നത്.
ഇനി സംസ്ഥാനങ്ങള്‍ക്ക് സ്വന്തം ചെലവും കൂടി റേഷന്‍ സാധനങ്ങളിന്മേല്‍ കൂട്ടിയെടുക്കാവുന്നതാണ്. സംസ്ഥാനങ്ങള്‍ ചരക്കുകടത്തുകൂലി കൂടി റേഷന്‍സാധനങ്ങളിന്മേല്‍ ഈടാക്കാന്‍ തുടങ്ങിയാല്‍ റേഷന്‍ വില വര്‍ധനവായിരിക്കും ഫലം.
പുതിയ തീരുമാനം വരുന്നതോടെ റേഷന്‍സാധനങ്ങള്‍ക്ക് ഓരോ സംസ്ഥാനങ്ങളിലും ഓരോ വിലയായി മാറുകയും ചെയ്യും.












Click it and Unblock the Notifications