പ്രധാനമന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കും
ദില്ലി: പ്രധാനമന്ത്രി വാജ്പേയി പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രമോദ് മഹാജന്‍ അറിയിച്ചു. ജൂലായ് 17 ചൊവാഴ്ച നടന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ഏകകണ്ഠമായി തീരുമാനിച്ചതായും പ്രമോദ് മഹാജന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന കേന്ദ്രമന്ത്രി സഭായോഗത്തില്‍ ആരും പ്രധാനമന്ത്രി പാകിസ്ഥാനിലേക്ക് പോകേണ്ടെന്ന് പരോക്ഷമായോ പ്രത്യക്ഷമായോ അഭിപ്രായപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലായ് 18 ബുധനാഴ് ച വാര്‍ത്താസമ്മേളനത്തിലാണ് മഹാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
മുഷാറഫിന്റെ ക്ഷണം ഇന്ത്യ നിരസിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. പക്ഷെ എന്നായിരിക്കും പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനത്തിനെതിരെ ശക്തമായ വിയോജിപ്പ് കേന്ദ്ര മന്ത്രിസഭായോഗത്തിലുണ്ടായി എന്ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്നും മഹാജന്‍ പറഞ്ഞു.












Click it and Unblock the Notifications