അലോപ്പതിയ്ക്കൊപ്പം ആയുര്‍വേദവും
കോഴിക്കോട്: കോയമ്പത്തൂരിലെ യുണൈറ്റഡ് അപ്പോളോ ആശുപത്രിയില്‍ അലോപ്പതിയോടൊപ്പം ആയുര്‍വേദവും. സന്ധിവാതത്തിന് ഫലപ്രദമായ ചികിത്സ നല്കാനാണ് ഇവിടെ ഈയിടെ ആയുര്‍വേദ കേന്ദ്രം തുറന്നത്.
പ്രശസ്ത എല്ലുരോഗ വിദഗ്ധന്‍ ഡോ. വെങ്കടും തമിഴ് നടന്‍ ശരത്കുമാറുമാണ് ആയുര്‍വേദ കേന്ദ്രത്തിന്റെ പ്രൊമോട്ടര്‍മാര്‍. സന്ധിവാതത്തിന് മുട്ടുമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് പേരുകേട്ട ആശുപത്രിയാണ് അപ്പോളോ. പക്ഷെ രോഗികള്‍ക്ക് ഇഷ്ടമുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം നല്കാനാണ് ആയുര്‍വേദചികിത്സാകേന്ദ്രം തുടങ്ങിയതെന്ന് ആശുപത്രിയുടെ എംഡി കൂടിയായ ഡോ. വെങ്കട് പറഞ്ഞു.
ഏറെക്കാലം ലണ്ടന്‍, കേംബ്രിഡ്ജ്, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച ഡോ. വെങ്കട് ഇപ്പോള്‍ തമിഴ്നാട്ടിലും കേരളത്തിലും റോട്ടറിക്ലബുമായി ചേര്‍ന്ന് സന്ധിവാതത്തിനെതിരെ പ്രചാരണം നടത്തിവരികയാണ്. പ്രധാനമന്ത്രി വാജ്പേയിയുടെ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചതോടെ കൂടുതല്‍ പേര്‍ സന്ധിവാതത്തിന് ശസ്ത്രക്രിയയ്ക്ക് തയ്യാറായി മുന്നോട്ട് വരികയാണ്.












Click it and Unblock the Notifications