കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥലം മാറ്റത്തിലൂടെ കേസുകള്‍ ഒതുക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണം തുടങ്ങിവച്ച കേസുകള്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലൂടെ ഒതുക്കപ്പെടുന്നു.

ജലസേചനമന്ത്രി ടി. എം. ജേക്കബിനെതിരായുള്ള കുരിയാര്‍കുറ്റി-കാരപ്പാറ, മൂവാറ്റുപുഴ ജലസേചന പദ്ധതി കേസുകളാണ് ഇത്തരത്തില്‍ ഒതുക്കാന്‍ ശ്രമം നടക്കുന്നത്. ഈ കേസുകള്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ വിജിലന്‍സ് നിയമാവലി ലംഘിച്ചുകൊണ്ട് സ്ഥലം മാറ്റിയിരിക്കുകയാണ്.

ഈ കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്ന മധ്യമേഖലാ വിജിലന്‍സ് ഡിഐജി ചന്ദ്രശേഖരനെ ദക്ഷിണമേഖലയിലേക്ക് സ്ഥലം മാറ്റി. കുരിയാര്‍കുറ്റിി-കാരപ്പാറ കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ദിനേശനെ തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പലായി സ്ഥലം മാറ്റിയിരിക്കുകാണ്.

ജേക്കബിനും അന്നത്തെ ജലസേചന സെക്ര്രട്ടറി എന്‍. വി. മാധവനുമെതിരെ കേസ് രജിസ്റര്‍ ചെയ്ത വിജിലന്‍സ് എസ്പി സോമരാജനും സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചുകഴിഞ്ഞു. മൂവാറ്റുപുഴ പദ്ധതിയിലെ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തുന്ന വിജിലന്‍സ് ഡിവൈഎസ്പി കെ. ജെ. പൗലോസിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X