ഡീസലില്ല : ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വിഷമത്തില്‍
തിരുവനന്തപുരം: എണ്ണകമ്പനികള്‍ ഡീസല്‍ നല്‍കാത്തതിനാല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വിഷമത്തിലായി. വാങ്ങിയ ഡീസലിന് പണം നല്‍കാത്തതാണ് കമ്പനികളുടെ വിലക്കിന് കാരണം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ( എച്ച്. പി സി.) ട്രാന്‍സ്പോര്‍ട്ടിന്് ഡീസല്‍ ഒട്ടും തന്നെ നല്‍കുന്നില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ( ഐ.ഒ.സി) നല്‍കുന്ന ഡീസല്‍ 25 ശതമാനം കണ്ട് കുറച്ചു.
എച്ച് പി സി ക്ക് ആഞ്ച് കോടി രൂപയും ഐ ഒ സി ക്ക് 19 കോടി രൂപയുമാണ് കോര്‍പ്പറേഷന്‍ നല്‍കാനുള്ളത്. തിരുവനന്തപുരത്തെ വികാസ് ഭവന്‍, വൈക്കം, മലപ്പുറം, താമരശ്ശേരി, തൊടുപുഴ എന്നിവിടങ്ങളിലെ എച്ച് പി സി പമ്പുകള്‍ വറ്റിയിട്ട് ദിവസങ്ങളായി.
ലാഭകരമായ സര്‍വീസുകള്‍ മാത്രം അടുത്തുള്ള പമ്പുകളില്‍ നിന്ന് ഡീസലടച്ച് ഓടുകയാണെന്ന് ട്രാന്‍സ്പോര്‍ട്ട് അധിക്രതര്‍ പറഞ്ഞു.












Click it and Unblock the Notifications