Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാപാരി ഹര്‍ത്താല്‍ പൂര്‍ണം

തിരുവനന്തപുരം: ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് ജൂലായ് 18 ബുധനാഴ്ച സംസ്ഥാനവ്യാപകമായി വ്യാപാരികള്‍ കടകള്‍ അടച്ച് നടത്തിയ ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണം.

ഔഷധവ്യാപാരികളും ഹര്‍ത്താലിന് പിന്തുണ നല്‍കിയിരുന്നതിനാല്‍ മെഡിക്കല്‍ സ്റോറുകള്‍ പോലും തുറന്ന് പ്രവര്‍ത്തിച്ചില്ല. തിരുവനന്തപുരം നഗരത്തില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലുള്ള മെഡിക്കല്‍ സ്റോറുകളില്‍ ഭൂരിഭാഗവും തുറന്നില്ല.

ആശുപത്രിക്കുള്ളിലെ ന്യായവില മെഡിക്കല്‍ സ്റോറില്‍ നീണ്ട ക്യൂ കാണാമായിരുന്നു. ചില മെഡിക്കല്‍ സ്റോറുകള്‍ അത്യാവശ്യക്കാര്‍ക്ക് ഷട്ടര്‍ പകുതി തുറന്ന് മരുന്ന് നല്‍കുന്നുണ്ടായിരുന്നു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റാറന്റ് അസോസിയേഷനില്‍ പെട്ട ഹോട്ടലുകള്‍ തുറക്കുമെന്ന് അറിയിച്ചെങ്കിലും വളരെ കുറച്ച് ഹോട്ടലുകള്‍ മാത്രമേ തുറന്നിരുന്നുള്ളു. ഇത് ദൂരസ്ഥലത്ത് നിന്നും നഗരത്തില്‍ എത്തിയവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

നികുതിഘടനയിലെ മാറ്റം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേരളാ വ്യാപാരി വ്യവസായ ഏകോപനസമിതി സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ചെറുകിട വ്യാപാരി വ്യവസായ സമിതിയും സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.

റബര്‍ വ്യാപാരികള്‍ ജൂലായ് 18 ബുധനാഴ്ചയും കടകളടച്ച് പുതിയ നികുതി ഈടാക്കുന്നതിനെതിരെ പ്രതിഷേധിച്ചു. ക്രയവിക്രയം നടക്കുന്ന ഓരോ ഘട്ടത്തിലും ഒരു കിലോ റബറിന് 45 പൈസ നികുതിയായി അടയ്ക്കുന്നതിന് പുറമേ വിറ്റുവരവ് നികുതി കൂടി ഈടാക്കാനുള്ള ബജറ്റ് നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് റബര്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചത്. ജൂലായ് 17 ചൊവാഴ്ചയും റബര്‍ വ്യാപാരികള്‍ കടകള്‍ അടച്ചിരുന്നു.

തിരുവനന്തപുരത്ത് ചാലക്കമ്പോളവും എറണാകുളത്ത് ബ്രോഡ്വേയിലെ കടകമ്പോളങ്ങലും കോഴിക്കോട് അരിയങ്ങാടിയും വലിയങ്ങാടിയും പ്രവര്‍ത്തിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+