കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനസംഖ്യയനുസരിച്ചാണ് വിഹിതമെങ്കില്‍ എതിര്‍ക്കും'

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ജനസംഖ്യയനുസരിച്ച് പദ്ധതി വിഹിതം നല്‍കാനുള്ള കേന്ദ്രനീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായെതിര്‍ക്കുമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഇക്കാര്യം ദേശീയവികസന കൗണ്‍സില്‍ യോഗത്തില്‍ വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയില്‍ ജൂലായ് 18 ബുധനാഴ്ച ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ മെയ് മാസത്തില്‍ വിതരണം ചെയ്ത പത്താം പദ്ധതിയ്ക്കുള്ള കരട് രേഖയനുസരിച്ച് സംസ്ഥാനങ്ങളിലെ ജനസംഖ്യയനുസരിച്ചാണ് പദ്ധതി വിഹിതം നല്‍കുകയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍ പദ്ധതി വിഹിതം നിശ്ചയിക്കാന്‍ ഇത്തരമൊരു സമീപനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളാന്‍ പോകുകയാണെന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങിനെയെങ്കില്‍ കേരളം പോലെ ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്ന സംസ്ഥാനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ആന്റണി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X