വനിതാ പോളിടെക്നിക്കിനെ രക്ഷിക്കാനും കമ്മീഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട്ടെ വനിതാ പോളിടെക്നിക്കിന് മുന്നിലെ ലോറി പാര്‍ക്കിംഗ് തടയാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ രംഗത്ത്.
ലോറികള്‍ പോളിടെക്നിക്കിന് മുന്നിലിടുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ സിറ്റി പൊലിസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. ലോറികള്‍ പോളിടെക്നിക്കിന് മുന്നിലിടുന്നതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അസൗകര്യമുണ്ടാകുന്നതായി പരാതിയുയര്‍ന്നിരുന്നു.
പ്രിന്‍സിപ്പളും അധ്യാപക രക്ഷകര്‍ത്താ സംഘടനയും പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് വനിതാ കമ്മീഷന്‍ ജൂലായ് 18 ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിനികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് തടസമുണ്ടാക്കുന്നതിന് പുറമെ ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരും വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറുന്നതായും പരാതിയുയര്‍ന്നിരുന്നു.
തമിഴ്നാട്ടില്‍ നിന്നുമെത്തുന്ന ലോറികളിലെ തൊഴിലാളികള്‍ ഇവിടെ മൂത്രവിസര്‍ജനം നടത്തുകയും വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീലപദപ്രയോഗങ്ങളും ആംഗ്യങ്ങളും കാണിക്കുകയും ചെയ്യാറുണ്ടെന്നും പരാതിയുണ്ട്.












Click it and Unblock the Notifications