കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ബസുകള്‍ കൊള്ളലാഭമുണ്ടാക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നഷ്ടത്തില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ നിരക്ക്വര്‍ധനയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ഗതാഗത മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡീസല്‍ ഇല്ലാത്തതു മൂലം നിത്യേനയുള്ള സര്‍വീസുകള്‍ പോലും മുടങ്ങിയിരിക്കുകയാണ്.

എന്നാല്‍ കെഎസ്ആര്‍ടിസി നിരക്ക് വര്‍ധിപ്പിച്ചാല്‍ ലാഭമുണ്ടാക്കാന്‍ പോകുന്നത് സ്വകാര്യ ബസുടമകളായിരിക്കുമെന്നത് സുവ്യക്തമാണ്. കെഎസ്ആര്‍ടിസി യാത്രാനിരക്ക് വര്‍ധിപ്പിച്ചാല്‍ സ്വകാര്യബസുകള്‍ക്കും നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കേണ്ടി വരും.

കേരളത്തില്‍ സ്വകാര്യബസ് സര്‍വീസുകള്‍ ലാഭത്തിലാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നഷ്ടത്തിലാണെന്ന ബസുടമകളുടെ വ്യാജവിലാപം ഈ മേഖലയെ കുറിച്ച് ഗൗരവമായി പഠനം നടത്തുന്നവര്‍ മുഖവിലയ്ക്കെടുക്കുന്നുമില്ല.

1998-99ല്‍ 3863 ബസുകള്‍ ഓടിച്ചപ്പോള്‍ കോര്‍പ്പറേഷന്റെ നഷ്ടം 72. 35 കോടി രൂപയും 1999-2000ല്‍ 4093 ബസുകള്‍ ഓടിച്ചപ്പോഴുണ്ടായ നഷ്ടം 82. 17 കോടി രൂപയുമാണെന്ന് ആസൂത്രണ ബോര്‍ഡിന്റെ ഇക്കണോമിക്ക് റിവ്യുയില്‍ പറയുന്നു.

കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ അത് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് വര്‍ധനയുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. അവസാനമായി സംസ്ഥാനത്ത് നിരക്ക് വര്‍ധനയുണ്ടായത് 1999 ഒക്ടോബറിലാണ്. അന്ന് കിലോമീറ്ററിന് 22 പൈസയില്‍ നിന്നും 28 പൈസ ആയാണ് വര്‍ധനവുണ്ടായത്. ഇത് ഡീസല്‍ വില വര്‍ധനവിന്റെ പേരിലായിരുന്നു. ഇതേ പേരില്‍ തന്നെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകവും നിരക്ക് വര്‍ധിപ്പിച്ചു. എന്നാല്‍ തമിഴ്നാട്ടില്‍ വര്‍ധനവിന് ശേഷം കിലോമീറ്ററിന് 22 പൈസയും കര്‍ണാടകത്തില്‍ 28 പൈസയുമായിരുന്നു.

1999ലെ നിരക്ക് വര്‍ധനവിലൂടെ സ്വകാര്യ ബസുകള്‍ വന്‍ ലാഭം നേടുകയായിരുന്നു. വാഹനനികുതിയൊഴികെ കേരളവും തമിഴ്നാടും തമ്മില്‍ ബസ് സര്‍വീസ് ചെലവില്‍ വലിയ വ്യത്യാസമില്ല. അങ്ങനെ നോക്കുമ്പോള്‍ 300 കിലോമീറ്റര്‍ ഓടുന്ന 60 സീറ്റുള്ള ഒരു സ്വകാര്യ ബസ് ആറ് പൈസ വര്‍ധനവിലൂടെ പ്രതിദിനം 1080 രൂപ അധികവരുമാനമുണ്ടാക്കി. ഒരു വര്‍ഷം ഇത് 3, 94, 200 രൂപയാണ്.

സ്വകാര്യ ബസ് സര്‍വീസ് ലാഭകരമാണെന്ന് കണ്ടുതന്നെയാണ് കൂടുതല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയത്. ഇന്ന് നിരത്തിലുള്ള കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണത്തിന്റെ അഞ്ചിരട്ടിയോളമാണ് സ്വകാര്യബസുകളുടെ എണ്ണം. 1975ല്‍ 2212 കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലുണ്ടായിരുന്നു. അന്നത്തെ സ്വകാര്യബസുകളുടെ എണ്ണം 5616 ആണെന്ന് ഇന്ത്യന്‍ ജേണല്‍ ഫോര്‍ ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2000ല്‍ കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണം 4093, സ്വകാര്യബസുകളുടെ എണ്ണം 19444. കെഎസ്ആര്‍ടിസി ബസുകളുടെ വളര്‍ച്ചാ നിരക്ക് 85 ശതമാനവും സ്വകാര്യബസുകളുടേത് 245 ശതമാനവും.

4093 കെഎസ്ആര്‍ടിസി ബസുകളുടെ നഷ്ടം നീക്കാന്‍ 19444 സ്വകാര്യബസുകളുടെ നിരക്ക് വര്‍ധിപ്പിക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X