Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീക്കര്‍ മന്ത്രിയെ ലിഫ്റ്റില്‍ നിന്ന് ഇറക്കിവിട്ടു

തിരുവനന്തപുരം: നിയമസഭാമന്ദിരത്തിലെ ലിഫ്റ്റില്‍ നിന്നും ഹരിജനക്ഷേമ മന്ത്രി എം. എ. കുട്ടപ്പനെ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ഇറക്കിവിട്ടുവെന്ന് ആരോപണം.

ജൂലായ് 18 ബുധനാഴ്ച രാവിലെ നിയമസഭ സമ്മേളിക്കുന്നതിന് തൊട്ട് മുമ്പാണ് സംഭവം നടന്നതായി പറയപ്പെടുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാനായി മന്ത്രി കുട്ടപ്പന്‍ എത്തുന്നതിന് മുമ്പ് തന്നെ സ്പീക്കര്‍ ലിഫ്റ്റില്‍ കയറിയിരുന്നു. ലിഫ്റ്റ് പുറപ്പെടുന്നതിന് മുമ്പ് മന്ത്രി എത്തിയെങ്കിലും ലിഫ്റ്റില്‍ നിന്നും പുറത്തിറങ്ങാന്‍ വക്കം മന്ത്രിയോട് ആംഗ്യം കാണിച്ചു.

അല്‍പ്പമൊന്ന് പതറിയ മന്ത്രി മ്ലാനവദനനായി പുറത്തുപോയത്രെ. കുട്ടപ്പനോടൊപ്പം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമുണ്ടായിരുന്നു. വിവാദമാക്കേണ്ട എന്ന് കരുതി മന്ത്രി ഇത് പുറത്തുപറഞ്ഞില്ല. എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രിയെ ഇക്കാര്യം രഹസ്യമായി ധരിപ്പിച്ചതായി അറിയുന്നു.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ലിഫ്റ്റ് ഓപ്പറേറ്ററുമാണ് സംഭവത്തിന്റെ സാക്ഷികള്‍. എന്നാല്‍ ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് ഒന്നും വ്യക്തമായി പറയാന്‍ തയാറുമല്ല. സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ പല നടപടികളും ഇതിനകം കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ജൂലായ് 17 ചൊവാഴ്ച സ്പീക്കര്‍ വരുന്ന വഴിയില്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് വാര്‍ത്താലേഖകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റിയിരുന്നു.

നിയമസഭാ മന്ദിരത്തിനുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിക്കണമെങ്കില്‍ യൂണിഫോം ധരിച്ചിരിക്കണമെന്ന് പോലും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിഷ്കര്‍ഷിച്ചുവത്രെ. എംഎല്‍എമാരുടെ ബന്ധുക്കളെയും സെക്രട്ടറിമാരെയും സ്പീക്കറുടെ നിര്‍ദേശമനുസരിച്ച് തടഞ്ഞതായും ആരോപണമുണ്ട്.

നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത വിധം കര്‍ശനമായ പരിശോധനയാണ് നിയമസഭാ മന്ദിരത്തിനുള്ളിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ പോലും സമ്മേളന സമയത്ത് പ്രത്യേക പാസ് കാണിക്കണമെന്നാണ് വക്കം നിഷ്കര്‍ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+