കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പലമേട്ടില്‍ ആധുനിക പഠനകേന്ദ്രം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഫിലോസഫി ആന്‍ഡ് ഫൗണ്ടേഷന്‍സ് ഓഫ് സയന്‍സ് (സിപിഎഫ്എസ് )കൊച്ചിയിലെ അമ്പലമേട്ടില്‍ ആധുനിക പഠന കേന്ദ്രം ആരംഭിക്കുന്നു.

മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടത്തിയെന്ന് സിപിഎഫ്എസ് ഡയറക്ടര്‍ രഞ്ജിത്ത് നായര്‍ ജൂലായ് 18 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേള്‍ഡ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റഡി എന്ന പഠനകേന്ദ്രത്തില്‍ ലോകമെങ്ങുമുള്ള വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിക്കും.

കേരളത്തിലെ യുവതലമുറയ്ക്ക് പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുമുള്ള വേദിയായിരിക്കും പഠനകേന്ദ്രമെന്ന് രഞ്ജിത്ത് നായര്‍ വ്യക്തമാക്കി. 1930ല്‍ ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുമ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റീന്‍ അടക്കമുള്ള പ്രതിഭകള്‍ അവിടെ അധ്യാപകരായിരുന്നു.

അമ്പലമേട്ടില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഇന്‍സ്റിറ്റ്യൂട്ടില്‍ ലോകനിലവാരമുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ നടത്താനാണുദ്ദേശിക്കുന്നത്. ലോകമെമ്പാടുമുള്ള അറിവിനെ സംയോജിപ്പിക്കുന്ന ഒരു സെന്റര്‍ ഫോര്‍ എക്സലന്‍സ് ആയി ഇന്‍സ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുമെന്നും രഞ്ജിത്ത് നായര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X