കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രഡ്ഡിനും പട്ടുസാരിക്കും നികുതി പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ബ്രഡ്ഡിനും പട്ടുസാരിക്കും ഏര്‍പ്പെടുത്തിയ പുതിയ വില്പന നികുതി പിന്‍വലിച്ചതായി ധനമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ അറിയിച്ചു. ബ്രഡ്ഡിന് നാലു ശതമാനവും പട്ടുസാരിക്കും അഞ്ച് ശതമാനവും വില്പന നികുതിയാണ് പുതുതായി ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ തീരുമാനിച്ചിരുന്നത്.

അധികമായി വരുന്ന റബര്‍ സംഭരിക്കാന്‍ അഞ്ച് കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു. റബര്‍ കര്‍ഷകരെ സഹായിക്കാനാണ് ഈ നടപടി. ജൂലായ് 18 ബുധനാഴ്ച നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ഇതോടെ 15 കോടിയുടെ വരുമാനമാണ് ഇല്ലാതാവുകയെന്ന് മന്ത്രി അറിയിച്ചു. ബ്രഡ്ഡിനും പട്ടുസാരിക്കുമേര്‍പ്പെടുത്തിയ നികുതികള്‍ പിന്‍വലിക്കണമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ ആവശ്യപ്പെട്ടിരുന്നു.

നികുതികള്‍ പിന്‍വലിക്കാനും സൗജന്യങ്ങള്‍ അനുവദിക്കാനും ഒട്ടേറെ നിര്‍ദേശങ്ങള്‍ പലരും മുന്നോട്ടുവച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈ ഘട്ടത്തില്‍ ഇക്കാര്യം നടപ്പാക്കുക അസാധ്യമാണെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.

വിറ്റുവരവ് നികുതിയുടെ കാര്യത്തില്‍ വ്യാപാരികളുമായി ചര്‍ച്ചചെയ്തശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 15 ലക്ഷം അംഗബലമുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ വിറ്റുവരവ് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച ഹര്‍ത്താലാചരിക്കുകയാണ്. മൂല്യ വര്‍ധിത നികുതി നടപ്പിലാകുന്നതോടെ സാധനങ്ങള്‍ക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരേ നികുതിയായിരിക്കുമെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.

ഗ്രാനൈറ്റ് ക്രഷറുകളുടെ മേല്‍ ചുമത്തിയ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അതൊരു ലാഭകരമായ വ്യവസായമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X