കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസിനൊപ്പം ഒമ്പത് എംഎല്‍എമാര്‍ ?

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ എന്നും മാറ്റങ്ങള്‍ക്കും ധ്രുവീകരണങ്ങള്‍ക്കും കാരണമായിട്ടുള്ള കേരളാ കോണ്‍ഗ്രസുകള്‍ വീണ്ടും പിളര്‍പ്പിലേക്കും വളര്‍ച്ചയിലേക്കും നീങ്ങുന്നതായി സൂചനകള്‍.

കേന്ദ്രമന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞ പി. സി. തോമസിനൊപ്പം കേരളത്തില്‍ നിന്നും ഒമ്പത് എംഎല്‍എമാരുണ്ടാകുമെന്നാണ് തോമസ് പുതിയതായി രൂപീകരിച്ച ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം പി. ജെ. ജോസഫ് പാര്‍ട്ടി പിരിച്ചുവിട്ട് മാണി ഗ്രൂപ്പില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും അറിയുന്നു.

പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനമാണ് മാണി ജോസഫിന് മുന്നില്‍ വച്ചു നീട്ടുന്നത്. തോമസ് പോകുമ്പോള്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ മാണി ഗ്രൂപ്പിന് കുറയുന്ന സ്വാധീനത്തിന്റെ വിടവ് ജോസഫ് നികത്തുമെന്നാണ് മാണിയുടെ കണക്കുക്കൂട്ടല്‍. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ സീറ്റില്‍ തോമസിനെതിരെ ജോസഫിനെ മത്സരിപ്പിച്ച് തോമസിനെ പരാജയപ്പെടുത്തുകയെന്നതാണ് മാണിയുടെ തന്ത്രം. എംപി സ്ഥാനം പോയാല്‍ തോമസ് പൂജ്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.

ഇടതുമുന്നണിയില്‍ നിന്നും തിരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷമുള്ള 'ഫലം വിലയിരുത്തല്‍ കാലത്തും' നേരിട്ട തിക്താനുഭവങ്ങള്‍ മുന്നണി വിടാനുള്ള ജോസഫിന്റെ തീരുമാനത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു.

ഭരണപക്ഷത്തു നിന്നും പരമാവധി എംഎല്‍എമാരെ ചോര്‍ത്തി മാണിയെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് തോമസിന്റെ ഐഎഫ്ഡിപി നീങ്ങുന്നത്. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും പി. സി. തോമസിന്റെ അച്ഛനുമായ പി. ടി. ചാക്കോയുടെ 37ാം ചരമ വാര്‍ഷികത്തിന് കോട്ടയം തിരുനക്കര മൈതാനത്ത് വന്‍ സമ്മേളനം നടത്തി അന്ന് യുഡിഎഫ് വിട്ടുവരുന്ന എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാനാണത്രെ ഐഎഫ്ഡിപി ലക്ഷ്യമിടുന്നത്. എന്നാല്‍ അധികാരത്തിന്റെ ശീതളഛായ വിട്ട് എത്ര എംഎല്‍എമാര്‍ തോമസിനൊപ്പം വരുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X