ഐഎഎസ് ഓഫീസര്‍ക്കെതിരെ അറസ്റ് വാറന്റ്
തിരുവനന്തപുരം: കുട്ടികളെ തട്ടികൊണ്ടുപോയെന്ന കേസില്‍ ഐഎഎസ് ഓഫീസറായ സുരേഷ്കുമാറിനെതിരെ ഹൈക്കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചു. കേരള സ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്പ്മെന്റ് ബാങ്ക് എംഡിയാണ് സുരേഷ്കുമാര്‍.
കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സുരേഷ്കുമാറിന്റെ ഭാര്യയും മുന്‍ ഐജി കെ. ലക്ഷ്മണയുടെ മകളുമായ അഡ്വ.സംഗീത നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ കോടതിയില്‍ കുട്ടികളെ ഹാജരാക്കണമെന്ന് ഉത്തരവുണ്ടായിരുന്നെങ്കിലും അതിന് തയ്യാറാവാഞ്ഞതിനെ തുടര്‍ന്നാണ് വാറന്റുണ്ടായത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയില്‍ സുരേഷ്കുമാര്‍ കോടതിമുമ്പാകെ ഹാജരാകാത്തത് ഗൗരവമേറിയ കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ വിവാഹമോചനം നടത്തിയവരാണ് സംഗീതയും സുരേഷ്കുമാറും. കുട്ടികളുടെ സംരക്ഷാണാവകാശം സംഗീതക്കാണ്. അതുപ്രകാരം കൊച്ചിയില്‍ സംഗീതയോടൊപ്പം താമസമാക്കിയിരുന്ന കുട്ടികളെ സ്കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് സംഗീത ഹര്‍ജിയില്‍ ആരോപിക്കുന്നത്.
നേരത്തെ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ഈ പ്രശ്നമുന്നയിച്ച് ധര്‍ണ നടത്തിയിരുന്ന സംഗീത കുട്ടികളെ കോടതിയില്‍ ഹാജരാക്കണമെന്ന ഉത്തരവിനെ തുടര്‍ന്നാണ് ധര്‍ണ അവസാനിപ്പിച്ചത്.












Click it and Unblock the Notifications