Get Updates
Get notified of breaking news, exclusive insights, and must-see stories!

80 ശതമാനം ഗ്രാമീണര്‍ക്ക് കുടിവെള്ളം

തിരുവനന്തപുരം: 80 ശതമാനം ഗ്രാമീണര്‍ക്കും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കുടിവെള്ളമെത്തിക്കുമെന്ന് ജലസേചനമന്ത്രി ടി.എം.ജേക്കബ് നിയമസഭയെ അറിയിച്ചു. ജനതാദളിലെ നീലലോഹിതദാസന്‍ നാടാരുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം ജില്ലയില്‍ കുടിവെള്ളവിതരണം കാര്യക്ഷമമാക്കുന്നതിന് പദ്ധതികള്‍ നടപ്പിലാക്കും. കോവളം, വിഴിഞ്ഞം തുടങ്ങിയ പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാനായി ഒരു പദ്ധതി നടപ്പിലാക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി വിശദമായ ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വെള്ളായണി കായലിലെ ശുദ്ധജല സംഭരണിയുടെ ഉയരം കൂട്ടും.

തിരുവനന്തപുരത്തെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാനായി പഴയ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകളിടും. പൗഡിക്കോണം, തിരുമല, ആറ്റുകാല്‍ എന്നിവിടങ്ങലില്‍ വലിയ ടാങ്കുകള്‍ സ്ഥാപിക്കും.

2011 ഓടെ 24.30 കോടി ലിറ്റര്‍ വെള്ളത്തിന്റെ ആവശ്യകത തിരുവനന്തപുരത്തുണ്ടാവും. ഇപ്പോള്‍ അത് 20.4 കോടി ലിറ്ററാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+