പള്ളി തകര്‍ക്കുക ലക്ഷ്യമായിരുന്നില്ല: ജോഷി
ദില്ലി: ബാബറി മസ്ജിദ് തകര്‍ക്കുക ബിജെപിയുടെ ലക്ഷ്യമായിരുന്നില്ലെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി മുരളിമനോഹര്‍ ജോഷി അയോധ്യാ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മിഷനു മുന്നില്‍ ബോധിപ്പിച്ചു.
അയോധ്യയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ പ്രക്ഷോഭത്തിന് പിന്തുണ നല്‍കുക മാത്രമാണ് ബിജെപി ചെയ്തിട്ടുള്ളതെന്ന് ജോഷി വ്യക്തമാക്കി.
അയോധ്യാപ്രശ്നം രമ്യമായ പരിഹരിക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. നശീകരണ പ്രവര്‍ത്തനം നടത്താന്‍ ബിജെപി ഉദ്ദേശിച്ചിരുന്നില്ല. ജോഷി പറഞ്ഞു.












Click it and Unblock the Notifications