കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീഡ് പോസ്റ് കാര്യക്ഷമമാക്കാന്‍ സ്പീഡ്നെറ്റ്

  • By Staff
Google Oneindia Malayalam News

ചെന്നൈ: തപാല്‍ ഓഫീസുകളിലെ സ്പീഡ് പോസ്റ് സംവിധാനം ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പുതിയ സംവിധാനം വരുന്നു. സ്പീഡ്നെറ്റ് എന്നാണ് ഈ സംവിധാനത്തിന് പേര് നല്കിയിരിക്കുന്നത്.

പരീക്ഷണഘട്ടത്തിലുള്ള ഈ സംവിധാനം 120 സ്പീഡ് പോസ്റ് സെന്ററുകളില്‍ ആദ്യഘട്ടമെന്ന നിലയില്‍ പ്രയോഗത്തില്‍ കൊണ്ടുവരുമെന്ന് തപാല്‍ വകുപ്പ് അഡീഷണല്‍ ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്പ്മെന്റ്) ജോണ്‍ സാമുവല്‍ പറഞ്ഞു. മൈസൂരിലെ പോസ്റല്‍ ട്രെയിനിംഗ് സെന്ററിലെ ടെക്നോളജി കേന്ദ്രത്തിലെ വിദഗ്ധരാണ് ഇതിനുള്ള സോഫ്റ്റ്വേര്‍ വികസിപ്പിച്ചത്.

പുതിയ സംവിധാനപ്രകാരം സാധനങ്ങള്‍ ബുക്കിംഗ് ചെയ്യുന്നതും അയക്കുന്നതും ശരിയായ മേല്‍വിലാസക്കാരന് കൈമാറുന്നതുമെന്നാല്ലാം ഇന്റര്‍നെറ്റിന്റെ സഹായത്തോടെയായിരിക്കും. ഒരു പ്രാദേശിക ഇന്റര്‍നെറ്റ് സേവന ദാതാവില്‍ നിന്നെടുത്ത ഇന്റര്‍നെറ്റ് അക്കൗണ്ട് വഴി സ്പീഡ് പോസ്റ് കേന്ദ്രം, ബുക്കിംഗ് ഓഫീസ്, ഡെലിവറി ഓഫീസ്, ട്രാന്‍സിറ്റ് മെയില്‍ ഓഫീസ്, കസ്റമര്‍ കെയര്‍ ഓഫീസ്, മാനേജര്‍ എന്നിവര്‍ പരസ്പരം ബന്ധപ്പെട്ടിരിക്കും. ഇതെല്ലാം ഒരു കേന്ദ്ര വിവരശേഖരവുമായി ബന്ധിപ്പിച്ചിരിക്കും.

സ്പീഡ് പോസ്റ് ആയി അയക്കേണ്ട ഓരോ സാധനത്തിലും തിരിച്ചറിയുന്നതിനായി ഒരു ബാര്‍ കോഡ് സ്റിക്കര്‍ പതിക്കും. കമ്പ്യൂട്ടറില്‍ സ്കാന്‍ ചെയ്യാനും വിശദാംശങ്ങള്‍ എളുപ്പത്തില്‍ രേഖപ്പെടുത്താനുമാണിത്. സാധനം അയക്കുന്നതിനിടയില്‍ ഓരോ സെന്ററില്‍ വെച്ചും ബാര്‍ സ്റിക്കര്‍ സ്കാന്‍ ചെയ്യും. പ്രധാന സെര്‍വറിലേക്ക് സ്കാന്‍ ചെയ്തതിന്റെ വിശദാശംങ്ങള്‍ അപ്പപ്പോള്‍ കൈമാറും.

ബാര്‍ കോഡ് നമ്പറിലൂടെ ആര്‍ , എപ്പോള്‍ സാധനം അയച്ചുവെന്നതിന്റെ വിവരങ്ങള്‍ എളുപ്പം അറിയാനാവും. ഇന്റര്‍നെറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ ഒരു മാസം വരെ കാണും. പിന്നീട് ഇത് ഒരു വര്‍ഷം വരെ ആര്‍ക്കൈവിലേക്ക് മാറ്റും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X