ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണെ പുറത്താക്കി
ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. ഷാനിമോള്‍ ഉസ്മാനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി. ജൂലായ് 18 ബുധനാഴ്ച പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയം ഒരു വോട്ടിനാണം പാസായത്.
യുഡിഎഫ് നിയന്ത്രണത്തിലായിരുന്നു ആലപ്പുഴ മുനിസിപ്പള്‍ കൗണ്‍സില്‍. അവിശ്വാസം പാസായതോടെ ആലപ്പുഴയില്‍ മുനിസിപ്പല്‍ ഭരണം പ്രതിസന്ധിയിലായി. 50 അംഗ മുനിസിപ്പല്‍ കൗണ്‍സിലില്‍ 26 അംഗങ്ങള്‍ അവിശ്വാസത്തെ അനുകൂലിച്ചു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപിയുടെ മൂന്ന് കൗണ്‍സിലര്‍മാരും അനുകൂലിച്ചു.
സ്വതന്ത്രാംഗങ്ങളായ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി. ഫിലിപ്പോസ്, പൊതുമരാമത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ എന്നിവരും അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു.
വൈസ് ചെയര്‍മാന്‍ എ.എം. നസീറിനെതിരെയും അവിശ്വാസത്തിന് നോട്ടീസ് നല്കിയിരുന്നു. പക്ഷെ നസീര്‍ നേരത്തെ രാജിക്കത്ത് നല്കിയതിനാല്‍ ഈ അവിശ്വാസം ചര്‍ച്ചയ്ക്കെടുത്തില്ല.












Click it and Unblock the Notifications