കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മട്ടാഞ്ചേരി മദ്യദുരന്തക്കേസ്: ആറ് പേര്‍ കുറ്റക്കാര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: മട്ടാഞ്ചേരി വിഷമദ്യദുരന്തക്കേസില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയും സ്ത്രീകളാണ്. നാല് പേരെ കോടതി വെറുതെ വിട്ടു.

19995 ഒക്ടോബര്‍ 21നാണ് മട്ടാഞ്ചിേരിയില്‍14 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തമുണ്ടായത്. ഒന്നാം പ്രതി ജീന, രണ്ടാം പ്രതി കാര്‍മിലി, ഏഴാം പ്രതി റാഫേല്‍, 12-ാം പ്രതി അക്കു, 13-ാം പ്രതി തുര്‍ക്കി ഹനീഫ, 16-ാം പ്രതി കൊച്ചുകുറുപ്പ് എന്ന ബാലന്‍ എന്നിവരെയാണ് കേസില്‍ കുറ്റക്കാരെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ. ഹരിപ്രസാദ് കണ്ടെത്തിയത്.

എട്ട് മുതല്‍ 11 വരെ പ്രതികളായിരുന്ന നാല് പേര്‍ ദുരന്തത്തിന് ഇരയായിരുന്നു. മൂന്നും നാലും പ്രതികളായ ജൂഡ്, ജയന്‍ എന്നിവര്‍ ഒളിവിലാണ്.

16-ാം പ്രതി കൊച്ചുകുറുപ്പിന് മീന്‍പിടിക്കാന്‍ പോയപ്പോള്‍ കടലില്‍ വെച്ച് കിട്ടിയ ഒരു കന്നാസ് ദ്രാവകമാണ് ദുരന്തത്തിന് ഇടയാക്കിയത്. കന്നാസിലുണ്ടായിരുന്ന 200 ലിറ്റര്‍ മീതൈല്‍ ആള്‍ക്കഹോള്‍ ഫോര്‍ട്ട് കൊച്ചിക്കടുത്ത് താമസിക്കുന്ന ക്ലീറ്റസിന് വിറ്റു. ഒന്നും രണ്ടും പ്രതികളായ ജീനയും കാര്‍മിലിയും വഴി ക്ലീറ്റസ് ഈ ദ്രാവകം വില്‍ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X