ലിഫ്റ്റില്‍ നിന്നിറക്കിവിട്ടില്ലെന്ന് സ്പീക്കറും മന്ത്രിയും
തിരുവനന്തപുരം: നിയമസഭാമന്ദിരത്തിലെ ലിഫ്റ്റില്‍ നിന്ന് താന്‍ മന്ത്രി എം. എ. കുട്ടപ്പനെ ഇറക്കിവിട്ടില്ലെന്ന് സ്പീക്കറും സ്പീക്കര്‍ തന്നെ ലിഫ്റ്റില്‍ നിന്നിറക്കിവിട്ടില്ലെന്ന് മന്ത്രിയും പ്രസ്താവിച്ചു.
എന്തുകൊണ്ടാണ് ഇത്തരമൊരു ആരോപണമുണ്ടായതെന്ന് വ്യക്തമല്ലെന്ന് സ്പീക്കര്‍ അറിയിച്ചു. കുട്ടപ്പനും താനും തമ്മില്‍ യാതൊരു പ്രശ്നവുമുണ്ടായിട്ടില്ല. ചില സായാഹ്നപത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷമാണ് താന്‍ ഇത് അറിയുന്നത് തന്നെ എന്ന് ജൂലായ് 19 വ്യാഴാഴ്ച വക്കം അറിയിച്ചു.
താന്‍ ലിഫ്റ്റില്‍ കയറാന്‍ പോയപ്പോള്‍ മുകളിലേക്ക് പോകാനായി വക്കം അതിനുള്ളില്‍ ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് പോകേണ്ടത് താഴേക്കായിരുന്നതിനാല്‍ അടുത്ത ലിഫ്റ്റിലേക്ക് മാറിക്കയറുകയായിരുന്നുവെന്ന് മന്ത്രി കുട്ടപ്പന്‍ വിശദീകരിച്ചു. ഇത് കണ്ട ചില സുരക്ഷാ ഉദ്യോഗസ്ഥരും ലിഫ്റ്റ് ഓപ്പറേറ്ററും തെറ്റിദ്ധരിക്കുകയും വാര്‍ത്ത പരത്തുകയും ചെയ്തുവെന്നാണ് ഇരുവരും നല്‍കുന്ന വിശദീകരണം.












Click it and Unblock the Notifications