Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി പുന:സംഘടന ഒരു മാസത്തിനകം

കൊല്ലം: കെപിസിസി ഒരു മാസത്തിനുള്ളില്‍ പുന:സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ഇതേ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നും മുരളീധരന്‍ അറിയിച്ചു.

കൊല്ലം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. നിയമസഭാ സമ്മേളനം സമാപിച്ചതിനു ശേഷം മുഖ്യമന്ത്രി എ.കെ.ആന്റണി ദില്ലിയിലെത്തി പുന:സംഘടന സംബന്ധിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തും.

കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങളിലും മാറ്റമുണ്ടാവുമെന്ന് മുരളി പറഞ്ഞു. എല്ലാ ഡിസിസിക്കും പുതിയ പ്രസിഡന്റുമാരെ നിയോഗിക്കും. ഇപ്പോഴുള്ള മൂന്ന് ഡിസിസി പ്രസിഡന്റുമാര്‍ മന്ത്രിമാരാണ്.

കെപിസിസി പ്രസിഡന്റിന് ഗ്രൂപ്പില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. പത്മജയെ ഐ ഗ്രൂപ്പ് നേതാവായി തിരഞ്ഞെടുത്തെന്ന വാര്‍ത്ത പത്രങ്ങളില്‍ നിന്നാണ് അറിഞ്ഞത്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കും വിധം ഗ്രൂപ്പുകളിക്കുന്നതിന് യാതൊരു താത്പര്യവുമില്ല- മുരളി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+