ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടി തട്ടി
ചെന്നൈ: ഇംഗ്ലണ്ടില്‍ ജോലി വാഗ്ദാനം നടത്തി രണ്ട് കോടി രൂപ വെട്ടിച്ച മലയാളി ഒളിവില്‍. ഇരുന്നൂറോളം മലയാളികളില്‍ നിന്നാണ് ഇയാള്‍ ജോലി വാഗ്ദാനം ചെയ്ത് പണം പിടുങ്ങിയത്. പൊലീസ് ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണ്.
കേസുമായി ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശിയായ ശ്രീകുമാര്‍ പൊലീസില്‍ കീഴടങ്ങി. ശ്രീകുമാറും പാലക്കാട് സ്വദേശിയായ രാജനും ചേര്‍ന്നാണ് പലരില്‍ നിന്നായാണ് പണം വാങ്ങിയത്. രാജന്‍ തന്നെയും വഞ്ചിച്ച് പണവുമായി മുങ്ങിയെന്ന് ശ്രീകുമാര്‍ പൊലീസിനോട് പറഞ്ഞു.
വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ചെന്നൈയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ശ്രീകുമാര്‍ രാജന്റെ പ്രേരണയിലാണ് തട്ടിപ്പ് നടത്തിയതെന്ന് പറയുന്നു. താന്‍ ഡോക്ടറാണെന്നും ഇംഗ്ലണ്ടില്‍ ജോലി ചെയ്തിട്ടുണ്ടെന്നും ആണത്രെ രാജന്‍ ശ്രീകുമാറിനോട് പറഞ്ഞത്.
മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് ഇവര്‍ പലരെയും കെണിയിലാക്കിയത്. വന്‍തുക ശമ്പളം വാഗ്ദാനം ചെയ്യുന്ന പരസ്യത്തില്‍ ആകൃഷ്ടരായെത്തിയവരില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ ഇവര്‍ വാങ്ങുകയുണ്ടായി.
ഇരുന്നൂറിലേറെ മലയാളികളും 15 തമിഴന്മാരും ഇവരുടെ കെണിയില്‍ പെട്ടു. തട്ടിപ്പിന് ഇരയായവരില്‍ ഏറെയും സ്ത്രീകളാണ്.
ജൂലായ്10ന് ചെന്നൈയില്‍ നിന്നും മുംബൈയിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും കൊണ്ടുപോകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. യൂറോപ്യന്‍ ജീവിത രീതികളെ കുറിച്ച് പരിശീലനവും മറ്റും നല്‍കുകയുണ്ടായി. പിന്നീട് തട്ടിപ്പുകാരുടെ ഓഫീസിലെത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് കാണാനായത് അടഞ്ഞുകിടക്കുന്ന ഓഫീസാണ്.












Click it and Unblock the Notifications