Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈലന്റ് വാലി പദ്ധതി പുനരുജ്ജീവിപ്പിക്കും

തിരുവനന്തപുരം: സൈലന്റ് വാലി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വൈദ്യുതമന്ത്രി കടവൂര്‍ ശിവദാസന്‍ ജൂലായ് 19 വ്യാഴാഴ്ച നിയമസഭയെ അറിയിച്ചു.

കേരള കോണ്‍ഗ്രസ് (ബി)യിലെ ആര്‍.ബാലകൃഷ്ണപിള്ളയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സൈലന്റ് വാലി പദ്ധതി മരവിപ്പിച്ചപ്പോള്‍ 20 വര്‍ഷം കഴിഞ്ഞ് പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നിര്‍ദേശിച്ചിരുന്നതായി ബാലകൃഷ്ണപിള്ള പറഞ്ഞു. ഇതനുസരിച്ച് പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ സമയമായെന്ന് ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി.

കുരിയാര്‍കുറ്റി-കാരപ്പാറ വൈദ്യുതപദ്ധതിക്ക് അനുമതി ലഭിക്കുന്നതിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി അറിയിച്ചു. കേരളത്തിലെ ഏഴ് ലക്ഷം മീറ്ററുകള്‍ കേടായിരിക്കുകയാണ്. ഇവ മാറ്റിവെക്കണമെങ്കില്‍ നൂറ് കോടിയോളം രൂപ വേണ്ടിവരും. കഴിഞ്ഞ ഒരു മാസം ഒരു കോടിയിലേറെ രൂപയുടെ വൈദ്യുതി മോഷണം നടന്നതായി വൈദ്യുതിമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+