സുരേഷ്കുമാറിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി
ദില്ലി: മക്കളെ മുന്‍ഭാര്യയായ അഡ്വ.സംഗീതയ്ക്ക് വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ ഐഎഎസ് ഓഫീസറായ സുരേഷ്കുമാര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രിം കോടതി തള്ളി.
മക്കളെ കോടതിയില്‍ ഹാജരാക്കണമെന്ന ഉത്തരവ് അനുസരിക്കാത്തതിനാല്‍ സുരേഷ്കുമാറിനെതിരെ ഹൈക്കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളപ്പെട്ട സാഹചര്യത്തില്‍ സുരേഷ്കുമാറിനെതിരായ അറസ്റ് വാറന്റ് നിലനില്‍ക്കും.
കോടതിയില്‍ പ്രത്യോകനുമതി ഹര്‍ജി സമര്‍പ്പിക്കാവുന്ന വിഷയമല്ലെ ഇതെന്ന് ചീഫ് ജസ്റിസ് എ.എസ്.ആനന്ദ്, ജസ്റിസുമാരയ കെ.ജി.ബാലകൃഷ്ണന്‍, ആര്‍.സി.ലഗോട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി തന്നെയാണ് ഈ കേസ് കൈകാര്യ ചെയ്യേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.
കേസ് പരിഗണനയ്ക്കെടുക്കുന്ന വേളയില്‍ സുരേഷ്കുമാറും മക്കളും സുപ്രിം കോടതിയില്‍ ഹാജരായിരുന്നില്ല. ഹൈക്കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ സുരേഷ്കുമാറിനെ അറസ്റ് ചെയ്യാനായി കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം സുപ്രിം കോടതി പരിസരത്തെത്തിയിരുന്നു.












Click it and Unblock the Notifications