ചൈനയില്‍ വെള്ളപ്പൊക്കം: 34 മരണം
ബീജിംഗ്: ചെനയില്‍ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും 34 ഓളം പേര്‍ മരിച്ചു. പര്‍വതമേഖലയായ തെക്ക്പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രദേശത്താണ് പ്രകൃതിദുരന്തമുണ്ടായത്.
കെടുതിയില്‍ 2000 വീടുകള്‍ തകരുകയും 133 സ്കൂളുകള്‍ക്കും മൂന്ന് പവര്‍സ്റേഷനുകള്‍ക്കും കേട്പാട് സംഭവിക്കുകയും ചെയ്തു. കനത്ത കൃഷിനാശത്തിന് പുറമെ വൈദ്യുതി വിതരണവും തകരാറിലായി.
49.80 കോടി യെന്നി (ആറ് കോടി ഡോളര്‍) ന്റെ നഷ്ടമാണ് കണക്കാക്കുന്നത്. പത്ത് ലക്ഷത്തോളം പേര്‍ കെടുതിക്കിരയായി. ഈ മാസം 49 പേര്‍ യുനാനില്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചെന്നാണ് കരുതുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
കെടുതിയില്‍ ജിന്‍പിംഗില്‍ 25 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications