ഗിരിജാ പ്രസാദ് കൊയ്രാള രാജിവച്ചു
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി ഗിരിജാപ്രസാദ് കൊയ്രാള രാജിവച്ചു. ജ്ഞാനേന്ദ്ര രാജാവിന് ജൂലായ് 19 വ്യാഴാഴ്ച രാജിക്കത്ത് കൈമാറിയതായി ഗിരിജാപ്രസാദ് കൊയ്രാള പറഞ്ഞു.
തന്റെ സ്വന്തം പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിമതരില്‍നിന്നും പ്രതിപക്ഷത്തില്‍ നിന്നും അദ്ദേഹം കുറെ നാളായി എതിര്‍പ്പ് നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനും ദേശീയ പ്രശ്നങ്ങള്‍ പരിഹരിക്കാനും എന്റെ പാര്‍ട്ടിക്കകത്ത് ഐക്യം നിലനിര്‍ത്താനുമാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്- വ്യാഴാഴ്ച നേപ്പാള്‍ റേഡിയോയിലും നേപ്പാള്‍ ടെലിവിഷനിലും നടത്തിയ പ്രസംഗത്തില്‍ കൊയ്രാള പറഞ്ഞു.
തുടര്‍ച്ചയായുണ്ടായ അഴിമതിയാരോപണങ്ങളെത്തുടര്ന്നാണ് കൊയ്രാള സ്ഥാനമൊഴിയുന്നതെന്ന് പറയപ്പെടുന്നു. അതേ സമയം മാവോയിസ്റുകളുടെ തീവ്രവാദപ്രവര്‍ത്തനം മൂലമുണ്ടായ പ്രതിസന്ധിയാണ് രാജിയിലേക്ക് നയിച്ചതെന്നും അഭിപ്രായമുണ്ട്.