മുന്‍ യുടിഐചെയര്‍മാന്റെ വീട്ടില്‍ റെയ്ഡ്
മുംബൈ: മുന്‍ യുടിഐ ചെയര്‍മാന്‍ പി.എസ്. സുബ്രഹ്മണ്യന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. ജൂലായ് 20 വ്യാഴാഴ്ചയായിരുന്നു റെയ്ഡ്.
യുടിഐയില്‍ നിന്നും വിരമിച്ച രണ്ട് ഉന്നതോദ്യോഗസ്ഥരെ കൂടി റെയ്ഡിനു വിധേയരാക്കുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ വീടുകളിലാണോ ഓഫീസുകളിലാണോ റെയ്ഡ് നടത്തുകയെന്ന് വ്യക്തമല്ല.
ജൂലായ് രണ്ട് തിങ്കളാഴ്ചയാണ് യുടിഐയുടെ ചെറുകിട നിക്ഷേപകരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് യുഎസ് 64 പദ്ധതി ആറുമാസത്തേക്ക് മരവിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്ചല്‍ ഫണ്ട് പദ്ധതിയായിരുന്നു യുഎസ് 64.
ഇന്ത്യയിലെ ഇടത്തരം കുടുംബക്കാര്‍ക്ക് വലിയ ആഘാതമായിരുന്നു യുടിഐയുടെ ഈ തീരുമാനം. ഇന്ത്യയിലെ ഏകദേശം രണ്ട് കോടി ജനങ്ങളാണ് യുഎസ് 64 പദ്ധതിയില്‍ പണം നിക്ഷേപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് അന്ന് ചെയര്‍മാനായിരുന്ന പി.എസ്. സുബ്രഹ്മണ്യന്‍ രാജിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications